Crime
പാനൂരിൽ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകൻ മരിച്ചു

കണ്ണൂര്‍: പാനൂരിൽ ബോംബ് നിർമാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ട് സിപിഎം പ്രവര്‍ത്തകരിൽ ഒരാൾ മരിച്ചു . പുത്തൂർ സ്വദേശി ഷെറിൻ (25) ആണ് മരിച്ചത്. പരിക്കേറ്റ മുളിയാത്തോട് വിനീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ വിനീഷിന്റെ ഇരു കൈപ്പത്തിയും അറ്റുപോയി. കണ്ണൂരിൽ നിന്നും വിനീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഷെറിനും സംഭവത്തിൽ മുഖത്തുൾപ്പെടെ പരിക്കേറ്റിരുന്നു സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.