NATIONAL
വോട്ടിംഗ് എന്നത് ഭാരതത്തിലെ ഒരോ പൗരന്റെയും കടമയും അവകാശവുമാണ്. അത് വിനിയോഗിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്

നാഗ്പൂര്‍: വോട്ടിംഗ് എന്നത് ഭാരതത്തിലെ ഒരോ പൗരന്റെയും കടമയും അവകാശവുമാണ്. അത് വിനിയോഗിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മഹാരാഷ്‌ട്രയിലെ നാഗ്പൂരിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദേഹം
ഞാന്‍ വോട്ട് രേഖപ്പെടുത്തി, എന്റെ അവകാശം ഞാന്‍ വിനിയോഗിച്ചു. രാജ്യത്ത് 100 ശതമാനം പോളിംഗ് നടക്കണം, കാരണം വാട്ടിംഗ് എന്നത് നമ്മുടെ കടമയും അവകാശവുമാണെന്ന് അദേഹം വ്യക്തമാക്കി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 21 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച രാവിലെ 7:00 മണിക്ക് വോട്ടിംഗ് ആരംഭിച്ചത്