Connect with us

Crime

കല്യാശേരിയിൽ സിപിഎം നേതാവ് കള്ളവോട്ട് ചെയ്തതായി പരാതിസംഭവത്തിൽ നാല്  പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

Published

on

കല്യാശേരിയിൽ സിപിഎം നേതാവ് കള്ളവോട്ട് ചെയ്തതായി പരാതി
സംഭവത്തിൽ നാല്  പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

കാസർഗോഡ്: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കണ്ണൂർ  കല്യാശേരിയിൽ കള്ളവോട്ട് ചെയ്തതായി പരാതി. 92 വയസുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രദേശിക നേതാവ് ചെയ്തതായാണ് പരാതി. സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

92 വയസായ ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്‍റുമായ ഗണേശന്‍ വോട്ടു ചെയ്തുവെന്നാണ് പരാതി. ഗണേശന്‍ വോട്ടു ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. സംഭവം പുറത്തായതോടെ പരാതി ഉയരുകയും 4 പോളിങ് ഉദ്യോഗസ്ഥർക്കെതിരേ ജില്ലാ കലക്‌ടർ നടപടിയെടുക്കുകയായിരുന്നു. പോളിങ്ങിലെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും പൊലീസ് അന്വേഷണത്തിനും കലക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്‌പെഷല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.

Continue Reading