Connect with us

NATIONAL

രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും കിഷോരിലാല്‍ ശര്‍മയെ അമേഠിയിലും

Published

on

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയെ അമേഠിയിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് അമേഠിയിലും റായ്ബറേലിയിലും   കോണ്‍ഗ്രസ്      സസ്പെന്‍സ് അവസാനിപ്പിച്ചത്.   .  2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇന്ന് കൂടി അവസരം നിലനിൽക്കെയാണ് രാഹുലിൻ്റെ രംഗ പ്രവേശനം .

Continue Reading