Connect with us

NATIONAL

ലോകസഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം  ആരംഭിച്ചു.അമിത് ഷാ,  ജ്യോതിരാദിത്യ സിന്ധ്യ, നേതാവ് ദിഗ്വിജയ് സിംഗ്, പ്രഹ്‌ളാ ജോഷി തുടങ്ങിയവർ ഇന്ന് ജനവിധി തേടുന്നു

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന് കാലത്ത് മുതൽ ആരംഭിച്ചു. 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്.
1351 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുക. പ്രമുഖ പാര്‍ട്ടി നേതാക്കളായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്, പ്രഹ്‌ളാ ജോഷി, ശിവരാജ് സിംഗ് ചൗഹാന്‍, എസ് പി നേതാവ് ഡിമ്പിള്‍ യാഥവ്, സുപ്രിയ സുലെ എന്നി പ്രമുഖരും മൂന്നാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹത്രാസ്, ആഗ്ര, ഫത്തേപൂര്‍ സിക്രി, ഫിറോസാബാദ്, മെയിന്‍പുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തര്‍പ്രദേശിലെ പ്രധാന മണ്ഡലങ്ങള്‍. രാജ്യത്തെ 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.”

Continue Reading