Crime
തനിക്കൊപ്പം നില്‍ക്കുന്നവരെ സി.പി.എം.നേതാക്കള്‍ അടിച്ചൊതുക്കുന്നുവെന്ന് എസ്. രാജേന്ദ്രൻ

മൂന്നാര്‍:സി.പി.എം.നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ദേവികുളം മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍.സി.പി.എം.നേതാക്കള്‍ തനിക്കൊപ്പം നില്‍ക്കുന്നവരെ അടിച്ചൊതുക്കുന്നു. കൊരണ്ടിക്കാട് സ്വദേശി മണികണ്ഠന്റെ മകള്‍ മഹേശ്വരിയെ ആക്രമിച്ചത് തന്നെ അനുകൂലിച്ചു എന്ന കാരണത്താലാണ്.
ഉസലംപട്ടിയില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതില്‍ ചില പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ട്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈയൊടിഞ്ഞു. പോലീസ് സംഭവത്തില്‍ കാര്യമായ നടപടി എടുത്തിട്ടില്ല- രാജേന്ദ്രന്‍ പറഞ്ഞു.”