Connect with us

KERALA

ആലയിൽ നിന്നും പശുക്കളിറങ്ങി പോകുന്നത് പോലെയാണോ മുഖ്യമന്ത്രി ഇറങ്ങി പോകുന്നത്. അദ്ദേ​ഹം പോകുന്നത് സർക്കാർ പണം ഉപയോ​ഗിച്ചാണോ സ്പോൺസർഷിപ്പാണോ

Published

on

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ. സുധാകരൻ. പിണറായി വിജയന് മാത്രമേ ഇത്തരമൊരു യാത്ര സംഘടിപ്പിക്കാനാകൂവെന്ന് കെ. സുധാകരൻ പറഞ്ഞു. ഈ മനുഷ്യന് തലക്കകത്ത് വെളിവില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഒരു മുഖ്യമന്ത്രിയാണ് പോകുന്നത്. അദ്ദേഹത്തിന്റെ ചാർജ് മറ്റാരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ. ആലയിൽ നിന്നും പശുക്കളിറങ്ങി പോകുന്നത് പോലെയാണോ മുഖ്യമന്ത്രി ഇറങ്ങി പോകുന്നത്. അദ്ദേ​ഹം പോകുന്നത് സർക്കാർ പണം ഉപയോ​ഗിച്ചാണോ സ്പോൺസർഷിപ്പാണോ എന്നൊന്നും ആർക്കും അറിയില്ല. എന്തിനാണ് ഇദ്ദേഹം ഒളിച്ചോടുന്നത്. പോകുന്നിടത്തൊക്കെ ഭാര്യയേയും മകളേയും കൊണ്ടുപോകേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സാധാരണക്കാരന്റെ പ്രശ്നങ്ങൾ നിലനില്‍ക്കുമ്പോള്‍ അതൊന്നും കണ്ടില്ലെന്ന് നടിച്ച് ഒരു സുപ്രഭാതത്തില്‍ പോകുന്ന മുഖ്യമന്ത്രിയെക്കുറിച്ച് എന്ത് പറയാനാണ്. ഇന്‍ഡോനീഷ്യയിലേക്ക് ദുബായ് വഴിയെന്തിനാണ് പോകുന്നത്. സി.പി.എമ്മിന്റെ ഒരേയൊരു മുഖ്യമന്ത്രിയല്ലേ ഇദ്ദേഹം. ഇദ്ദേഹത്തിനൊരു രാഷ്ട്രീയ ഉത്തരവാദിത്വമില്ലേ.

Continue Reading