Connect with us

KERALA

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ഇ ഡി യുടെ മിന്നൽ റയ്ഡ്

Published

on

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) മിന്നൽ റെയ്ഡ്. കരമന അഷ്റഫ് മൗലവി, നസറുദ്ദീൻ എളമരം, ഒ.എം.എ. സലാം എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ മുതൽ ഇ.ഡി.യുടെ റെയ്ഡ് ആരംഭിച്ചത്.

കരമന അഷ്റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തൂറയിലെ വീട്ടിൽ കൊച്ചിയിൽനിന്നുള്ള ഇ.ഡി. ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും മിന്നൽപരിശോധന തുടരുകയാണ്.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്നാണ് സൂചന. അതേസമയം, റെയ്ഡിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇ.ഡി. പുറത്തുവിട്ടിട്ടില്ല.

Continue Reading