Connect with us

NATIONAL

സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് അമിത് ഷാ

Published

on

ന്യൂഡൽഹി: എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.  സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് അമിത് ഷാ പരിഹസിച്ചു. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ രാഹുൽ ഗാന്ധി കാര്യമായി ഇടപെട്ടുതുടങ്ങിയതോടെ പാർട്ടി നിഷേധാത്മക പാർട്ടിയായി മാറിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി

തങ്ങൾക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു തിരഞ്ഞെടുപ്പിലുടനീളം കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ അവർ ഇപ്പോൾ യാഥാർത്ഥ്യം തിരിച്ചറിയുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള എക്സിറ്റ് പോൾ ഫലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് അവർക്കറിയാമെന്നും അമിത് ഷാ പറഞ്ഞു.

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഉണ്ടാകുന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ കോൺഗ്രസിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് എക്സിറ്റ് പോൾഫല ചര്‍ച്ചകളില്‍നിന്ന്നിന്ന് വിട്ടു നിൽക്കുന്നതും എക്സിറ്റ് പോൾ ഫലങ്ങൾ കൊണ്ട് യാതൊരു അർഥവുമില്ല എന്ന് ആരോപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

മാധ്യമങ്ങളിലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി. മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ പവന്‍ ഖേര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.വോട്ടെടുപ്പ് പൂര്‍ത്തിയായി, വിധി നിശ്ചിതമാണ്. ജൂണ്‍ നാലിന് ഫലം വരും. അതിനുമുമ്പ് നടക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങിനുവേണ്ടിയുള്ള ഊഹാപോഹങ്ങളിലും മുഷ്ടിയുദ്ധത്തിലും പങ്കാളിയാവാന്‍ ഒരുകാരണവും കാണുന്നില്ല എന്നായിരുന്നു പവന്‍ ഖേര എക്‌സില്‍ കുറിച്ചത്.

Continue Reading