Connect with us

NATIONAL

ബംഗാളിൽ പലയിടത്തും സംഘർഷം.  വോട്ടിങ് മെഷിനുകൾ നശിപ്പിച്ചു

Published

on

കൊൽക്കത്ത: ഏഴാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ പലയിടത്തും പ്രതിഷേധം. പലയിടത്തും വോട്ടിങ് മെഷിനുകൾ നശിപ്പിച്ചകായി പരാതി. വിവിപാറ്റുകൾ അടക്കമുള്ളവ വെള്ളത്തിൽ എറിഞ്ഞ നിലയിൽ കണ്ടെത്തി. വോട്ടു ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരുസംഘം അക്രമികൾ യന്ത്രങ്ങൾ കുളത്തിൽ എറിഞ്ഞതായാണ് വിവരം.

അതേസമയം, വേട്ടിങ്ങ് തടസപ്പെട്ടിട്ടില്ലെന്നും പുരോഗമിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജയ്നഗർ ലോക്സഭാ മണ്ഡലത്തിലെ കുൽതയ് എന്ന പ്രദേശത്തെ 40,41 നമ്പർ ബൂത്തുകളിലാണ് പ്രശ്നമുണ്ടായത്. തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിലാണ് പ്രശ്നമുണ്ടായത്. പിന്നാലെ അക്രമികൾ ബൂത്തുകളിലുണ്ടായിരുന്ന വിവിപാറ്റുകളും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും സമീപത്തുണ്ടായിരുന്ന കുളത്തിൽ എറിയുകയായിരുന്നു.

Continue Reading