Connect with us

Crime

സിഎംആര്‍എല്ലില്‍ വന്‍ ക്രമക്കേടെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്. 103 കോടിയുടെ ക്രമക്കേട് കണ്ടെത്തി

Published

on

തിരുവനന്തപുരം: കരിമണല്‍ കമ്പനി സിഎംആര്‍എല്ലില്‍ വന്‍ ക്രമക്കേടെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്. കമ്പനിയില്‍ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്(ROC) അറിയിച്ചു.ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഈ വിവരമുളളത്. എസ് എഫ് ഐ ഒ അന്വേഷണം ഉള്‍പ്പെടെ തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആര്‍എലിന്റെ ഹര്‍ജിയിലാണ് മറുപടി ഫയൽ ചെയ്തത്. ‘

-സിഎംആര്‍എല്ലില്‍ കണ്ടെത്തിയത് 103 കോടിയുടെ കൃത്രിമ ഇടപാടുകളാണ്. വ്യാജ ഇടപാടുകള്‍ കാട്ടി ചെലവുകള്‍ പെരുപ്പിച്ച് കാട്ടുകയായിരുന്നു. 2012 മുതല്‍ 2019 വരെയുള്ള കണക്കാണിത്. ക്രമക്കേടിന് കൃത്യമായ തെളിവുണ്ടെന്നും അന്വേഷണം ചോദ്യം ചെയ്യാനാവില്ലെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.എസ് എഫ് ഐ ഒയ്‌ക്ക് വേണ്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.



Continue Reading