NATIONAL
സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം അനിശ്ചിതത്വത്തിൽ.രാജ്ഘട്ടിൽ പുഷ്പാർച്ചന അർപ്പിച്ച് മോദി.

ന്യൂഡൽഹി :മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി, ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി പുഷ്പാർച്ചന അർപ്പിച്ച് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി നേതാക്കളും മോദിക്കൊപ്പം രാജ്ഘട്ടിലെ ചടങ്ങിൽ പങ്കെടുത്തു അതിനിടെ സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം തുടരുകയാണ്
ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു മോദി സർക്കാറിൻ്റെ സത്യപ്രതിജ്ഞ. എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതിനെ തുടർന്ന് നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിെന കഴിഞ്ഞദിവസം സന്ദർശിച്ചു. പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്ത് നൽകിയ രാഷ്ട്രപതി സർക്കാരുണ്ടാക്കാൻ മോദിയെ ക്ഷണിക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വമായിരിക്കുകയാണ്. ഇന്ന് കാലത്ത് മോദിയുടെ ഔദ്യോഗിക വസതിയിൽ നിയുക്ത മന്ത്രിമാർക്ക് ചായ സൽക്കാരം ഒരുക്കിയിട്ടുണ്ട്. ഇതിൽ സുരേഷ് ഗോപി ക്ക് ക്ഷണമില്ല . അദ്ദേഹം ഇന്ന് കാലത്ത് മാത്രമാണ് ഡൽഹിയിലേക്ക് പോകുന്നത്.
ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവർ എല്ലാം ഡൽഹിയിൽ എത്തിയിട്ടുണ്ട്
പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കുമെന്നു സൂചന. പ്രത്യയശാസ്ത്രപരമായി പാർട്ടി പ്രാധാന്യം കൽപിക്കുന്ന വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകളും സഖ്യകക്ഷികൾക്കു നൽകാൻ സാധ്യത കുറവാണ്. രാഷ്ട്രപതിഭവനിലെ ചടങ്ങിൽ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. 2019ൽ പ്രധാനമന്ത്രിക്കൊപ്പം ഘടകക്ഷികളിൽനിന്നുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സഖ്യകക്ഷികളുമായുള്ള ചർച്ച പൂർത്തിയായാലേ ബിജെപിയിൽനിന്ന് എത്ര മന്ത്രിമാരെന്ന കാര്യത്തിൽ അന്തിമ രൂപമാകൂ.