Connect with us

NATIONAL

ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം.നിരവധി പേർക്ക് പരിക്കേറ്റു.

Published

on

കൊൽക്കത്ത: ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തകർന്ന കോച്ചിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇന്ന് കാലത്ത് 9.30 ഓടെയായിരുന്നു അപകടം.

പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ചരക്കുവണ്ടി സിഗ്നൽ തെറ്റിവന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്‍റെ മൂന്ന് ബോഗികൾ പാളംതെറ്റി.

ത്രിപുരയിലെ അ​ഗർത്തലയിൽനിന്ന് ബം​ഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ന്യൂ ജൽപായ്ഗുഡി സ്റ്റേഷനിൽനിന്ന് യാത്ര തുടർന്ന എക്സ്പ്രസ് സിലി​ഗുരിക്ക് സമീപം രം​ഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തിൽപ്പെട്ടത്.

രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനാ അം​ഗങ്ങൾ, പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടർമാരുടെ സംഘവും സജ്ജരാണ്.

Continue Reading