Connect with us

Life

യോഗ എല്ലാവരും ജീവിതചര്യയാക്കണമെന്നു പ്രധാനമന്ത്രി

Published

on

ന്യൂഡൽഹി : യോഗ എല്ലാവരും ജീവിതചര്യയാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര  മോദി പറഞ്ഞു. 10–ാം രാജ്യാന്തര യോഗദിനത്തിന്റെ ഭാഗമായി ശ്രീനഗറിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ് രംഗത്തിനു യോഗ മുതൽക്കൂട്ടാകുന്നുണ്ട്. യോഗ ചെയ്യുന്നവരുടെ എണ്ണം ലോകത്തു ദിനംപ്രതി കൂടുകയാണ്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യോഗാ ടൂറിസം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ രാവിലെ യോഗാഭ്യാസത്തിനു നേതൃത്വം നൽകി.  ഏഴായിരത്തോളം പേർ പങ്കെടുത്തു. തുടർന്ന് 1500 കോടി രൂപയുടെ 84 പദ്ധതികൾ അദ്ദേഹം ജമ്മു കശ്മീരിൽ ഉദ്ഘാടനം ചെയ്യും.

Continue Reading