Connect with us

KERALA

എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്‍റെ അർഥം അറിയില്ല, അവരെ തിരുത്തിയില്ലെങ്കിലത് ഇടുപക്ഷത്തിന് ബാധ്യതയാവും.

Published

on

ആലപ്പുഴ: എസ്എഫ്‍ഐക്കെതിരേ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതസംസ്ക്കാരമാണ്, പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്‍റെ അർഥം അറിയില്ല, അവരെ തിരുത്തിയില്ലെങ്കിലത് ഇടുപക്ഷത്തിന് ബാധ്യതയാവും. അവരെ തിരുത്തിയെതീരൂ എന്നും അദ്ദേഹം പ്രതികരിച്ചു.

എസ്എഫ്ഐ അവരുടെ ശൈലി തിരുത്തിയേ തീരൂ. ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ രീതി ഇതല്ല. വളരെ പ്രാകൃതമുള്ള സംസ്ക്കാരത്തിണന്‍റെ ഭാഗമാണത്. പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷത്തിന്‍റെ അർഥമറിയില്ല. എസ്എഫ്‌ഐക്കാര്‍ക്ക് അവരുടെ രാഷ്ട്രീയത്തിന്റെ ആശയത്തിന്റെ ആഴം അറിയില്ല. പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് പുതിയ ലോകത്തിനുമുന്നിലുള്ള ഇടുതപക്ഷത്തിന്റെ ഘടനയെപ്പറ്റി അറിയില്ല.

അറിയാത്ത കാര്യങ്ങൾ അവരെ പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്എഫ്‌ഐ ഇടതുപക്ഷത്തിന് ഒരു ബാധ്യതയായി തീരുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.

Continue Reading