KERALA
താങ്കള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയാണ്ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്.

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി.
എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചശേഷം പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വാക്‌പോര്. താങ്കള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയാണ് എന്ന് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ താന്‍ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
‘നിങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. നവകേരളസദസ്സില്‍ യാത്ര ചെയ്തപ്പോള്‍ നിങ്ങള്‍ക്ക് തോന്നി നിങ്ങള്‍ മഹാരാജാവാണെന്ന്. നിങ്ങളോട് ഞങ്ങള്‍ പറയുന്നു, നിങ്ങള്‍ മഹാരാജാവല്ല, നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. വി.ഡി. സതീശന്‍ തുറന്നടിക്കുകയായിരുന്നു.
പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞു. ‘ഞാന്‍ മഹാരാജാവൊന്നുമല്ല, ഞാന്‍ ജനങ്ങളുടെ ദാസനാണ്. എല്ലാ കാലത്തും ജനങ്ങളോടൊപ്പമാണ്. ജനങ്ങളുടെ കൂടെയാണ് നിന്നിട്ടുള്ളത്. ജനങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യും. ജനങ്ങള്‍ക്കുവേണ്ടിയാണ്. ജനങ്ങളുടെ കൂടെയാണ്. ജനങ്ങളുടെ ദാസനാണെന്നും -മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷവും മഹാരാജാവല്ല എന്ന് പ്രതിപക്ഷനേതാവ് വീണ്ടും മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. ‘നിങ്ങള്. അധികാരം കയ്യില്‍ വന്നപ്പോള്‍ അമിതമായ അധികാരം ഉപയോഗിച്ച് പാവപ്പെട്ട കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയവരെ വരെ ന്യായീകരിച്ചപ്പൊ, നിങ്ങള്‍ ആ കുട്ടികളെ മുഴുവന്‍ മര്‍ദ്ദിച്ചപ്പോള്‍, നിങ്ങള്‍ വിചാരിച്ചു നിങ്ങള്‍ മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല. നിങ്ങള്‍ മഹാരാജാവല്ല എന്നാണ് കേരളം നിങ്ങളെ ഓര്‍മ്മപ്പെടുത്തിയതെന്നും പ്രതിക്ഷ നേതാവ് ഓർമ്മിപ്പിച്ചു