NATIONAL
ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി നാല് മരണം. 25 പേർക്ക് പരിക്കേറ്റു

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളംതെറ്റി നാല് മരണം. 25 പേർക്ക് പരിക്കേറ്റു. 15904 നമ്പർ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്. അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിൻ മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകൾക്കിടയിൽ പിക്കൗരയിലാണ് പാളംതെറ്റിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നാല് എസി കോച്ചുകൾ ഉൾപ്പടെ 12 കോച്ചുകൾ അപകടത്തിൽപ്പെട്ടെന്നാണ് വിവരം. 15 ആംബുലൻസും 40 അംഗ മെഡിക്കൽ സംഘവും സ്ഥലത്തുണ്ട്. കൂടുതൽ ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി 11.35-നാണ് ചണ്ഡീഗഡിൽനിന്നും ട്രെയിൽ പുറപ്പെട്ടത്.
നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ദുരുതാശ്വസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണസേനയോട് എത്രയും വേഗം സ്ഥലത്ത് എത്താനും യുപി സർക്കാർ നിർദേശിച്ചു.