Connect with us

KERALA

മാല്‍പ്പ സംഘം പരിശോധന തുടങ്ങി100 അടി വരെ താഴ്ചയില്‍ ഡൈവ് ചെയ്യാന്‍ സാധിക്കുമെന്നു രക്ഷാസംഘം

Published

on

ഷിരുർ:: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ തുടരുകയാണ്. ഗംഗാവലിപ്പുഴയിലെ അതിശക്തമായ അടിയൊഴുക്ക് തെരച്ചിലിനെ ബാധിച്ചിരുന്നു.

ഇപ്പോഴിതാ അര്‍ജുനായുള്ള തെരച്ചിലില്‍ ഉടുപ്പി മാല്‍പ്പയില്‍ നിന്നുള്ള സംഘം പങ്കാളികളാവുകയാണ്. പ്രാദേശിക സംഘങ്ങളെ ഉപയോഗിച്ചുള്ള ദൗത്യമാണ് 12 ാം ദിവസവും തുടരുന്നത്.

ശക്തമായ കുത്തൊഴുക്കിലും നദിയിലെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താന്‍ ഈശ്വര്‍ മാല്‍പയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാവുകയായിരുന്നു. നദിയില്‍ ഡൈവ് ചെയ്തുള്ള പരിശോധനയാണ് നടത്തുന്നത്.

ശക്തമായ ഒഴുക്കില്‍ 100 അടി വരെ താഴ്ചയില്‍ ഡൈവ് ചെയ്യാന്‍ സാധിക്കുമെന്നും നിലവില്‍ രക്ഷാസംഘം ഒരു പോയിന്റ് നല്‍കിയിട്ടുണ്ടെന്നും ഈ പോയിന്റ് കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നടക്കുന്നതെന്നും സംഘം പ്രതികരിച്ചു.”

Continue Reading