Connect with us

NATIONAL

അഞ്ച് മിനിറ്റായപ്പോൾ മൈക്ക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ച് നിതി ആയോഗ് യോഗത്തിൽനിന്ന്  മമത ഇറങ്ങി പോയി.

Published

on



ന്യൂഡൽഹി :∙ അഞ്ചു മിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂവെന്ന് ചൂണ്ടിക്കാട്ടി നിതി ആയോഗ് യോഗത്തിൽ നിന്ന്  ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങി പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിലാണ് ഒൻപതാമത് നിതി ആയോഗ് ഗവേർണിങ് കൗൺസിലിന്റെ യോഗം നടന്നത്. ‘‘നിങ്ങൾ സംസ്ഥാന സർക്കാരുകളെ വേർതിരിച്ചു കാണരുതെന്ന് ഞാൻ പറഞ്ഞു. എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു, പക്ഷേ, മൈക്ക് ഓഫ് ചെയ്തു. അഞ്ചുമിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂ. എനിക്കു മുൻപ് സംസാരിച്ചവർ 10-20 മിനിറ്റുകൾ സംസാരിച്ചു’’
പ്രതിപക്ഷത്തുനിന്നു ഞാൻ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും എനിക്ക് സംസാരിക്കാൻ അവസരം തന്നില്ല. ഇത് അപമാനമാണ്…’’പുറത്തിറങ്ങിയശേഷം മമത മാധ്യമങ്ങളോടു പറഞ്ഞു. 

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ യോഗം ബഹിഷ്കരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരായ കർണാടകയുടെ സിദ്ധരാമയ്യ, ഹിമാചൽ പ്രദേശിന്റെ സുഖ്‌വിന്ദർ സിങ് സുഖു, തെലങ്കാനയുടെ രേവന്ത് റെഡ്ഡി എന്നിവർ നേരത്തേതന്നെ യോഗം ബഹിഷ്കരിക്കുന്നതായി അറിയിച്ചിരുന്നു. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി.തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പഞ്ചാബ്, ഡൽഹി സംസ്ഥാന സർക്കാരുകളും യോഗം ബഹിഷ്കരിച്ചിരുന്നു

Continue Reading