KERALA
സിഎംഡിആർഎഫിലേക്ക് മുഖ്യമന്ത്രി ഒരു ലക്ഷം രൂപയും ഭാര്യ ടി. കമല 33,000 രൂപയും സംഭാവന നൽകി.

തിരുവനന്തപുരം: സിഎംഡിആർഎഫിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ ടി. കമല 33,000 രൂപയും സംഭാവന നൽകി. സിപിഎം എംപിമാർ ഒരു മാസത്തെ ശമ്പളവും എംപിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്ന് മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്ക് സഹായം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
കെ. രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി. ശിവദാസൻ, എ.എ. റഹിം, സു. വെങ്കിടേശൻ, ആർ. സച്ചിതാനന്തം എന്നീ 8 എംപിമാരാണ് ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സിപിഎം അംഗങ്ങൾ സംഭാവന ചെയ്യുന്നത്.