Connect with us

NATIONAL

വഖഫ് ബോർഡുകളിൽ സ്‌ത്രീകളെ ഉൾപ്പെടുത്താൻ നീക്കംയുപിഎ സർക്കാർ കാലത്ത് വഖഫ് ബോർഡിന് നൽകിയ അധികാരങ്ങൾ എടുത്തുകളയാൻ പുതിയ ഭേദഗതി

Published

on

ന്യൂഡൽഹി: വഖഫ് ബോ‌ർഡുകൾ പരിഷ്‌കരിക്കുന്നതിന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലിൽ സ്‌ത്രീകളെയും ബോർ‌ഡുകളിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നതായി സൂചന. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ബോർഡിലും വനിതാ പ്രാതിനിധ്യം ഉണ്ടാകും. രണ്ട് വനിതകളെയാണ് നിയമിക്കുക. നിലവിൽ മുസ്ളീം മതപരമായ കാര്യങ്ങളും പള്ളികളുടെ ഭരണവും കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡുകളിൽ ഒരിടത്തും സ്‌ത്രീ പ്രാതിനിദ്ധ്യമില്ല. ഇതാണ് ഇനി മാറാൻ പോകുന്നത്.

‘നിലവിലുള്ള നിയമമനുസരിച്ച് വഖഫ് സ്വത്തിനെ ഒരു കോടതിയിലും ചോദ്യംചെയ്യാൻ സാധിക്കില്ല. മുസ്ളീം ഭൂരിപക്ഷ രാജ്യമായ സൗദിയിലും ഒമാനിലും പോലും ഇത്തരമൊരു നിയമമില്ല. ഇത് നീക്കാനാണ് പുതിയ ഭേദഗതിയെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.വഖഫ് നിയമത്തിൽ മാറ്റം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് വ്യക്തിനിയമ ബോർഡ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ബിജെപി തള്ളിക്കളഞ്ഞു. ബോർഡിൽ സ്‌ത്രീ പ്രാതിനിധ്യം ഉറപ്പിക്കാനാണ് ശ്രമം. മുസ്ളീം വിഭാഗത്തിലെ വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും ബിജെപി വ്യക്തമാക്കുന്നു.

വഖഫ് സ്വത്തിനും ഭൂമിയ്‌ക്കും ക‌ർശന പരിശോധന കൊണ്ടുവരാനും വനിതാ പ്രാതിനിദ്ധ്യത്തിനുമാണ് ഭേദഗതി. ഇത് വഖഫ് ബോർഡിന്റെ അധികാരപരിധി വ്യാപകമായി വെട്ടിക്കുറയ്‌ക്കുമെന്ന വിമർശനമുണ്ട്. യുപിഎ സർക്കാർ കാലത്ത് വഖഫ് ബോർഡിന് നൽകിയ നിരവധി അധികാരങ്ങൾ എടുത്തുകളയുന്നതാകും പുതിയ ഭേദഗതി. കഴിഞ്ഞ വെള്ളിയാഴ്‌ച വഖഫ് നിയമത്തിൽ 40ഓളം ഭേദഗതികൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

Continue Reading