International
ഓഹരി വിപണിയിൽ കനത്ത തകർച്ച ‘ ‘സെന്‍സെക്‌സ് 78,580 നിലവാരത്തിലെത്തി.

ന്യൂഡൽഹി :കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി. വ്യാപാരം ആരംഭിച്ചയുടനെ 1,650 പോയന്റിലേറെ തകര്‍ന്ന് സെന്‍സെക്‌സ് 78,580 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 510 പോയന്റ് ഇടിഞ്ഞ് 24,198ലുമെത്തി. യഥാക്രമം മൂന്ന് ശതമാനവും രണ്ട് ശതമാനവും ഇടിവാണ് സൂചികകള്‍ നേരിട്ടത്.
യുഎസിലെ മാന്ദ്യഭീതിയാണ് തകർച്ചക്ക് കാരണം ‘
യുഎസിലെ തൊഴിലില്ലായ്മ നിരക്ക് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 4.3 ശതമാനത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞ മാസം 4.1 ശതമാനമായിരുന്നു നിരക്ക്. ഇതോടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോളതലത്തില്‍ വ്യാപിച്ചു. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നത്. 12 മാസത്തിനുള്ളിലെ മാന്ദ്യ സാധ്യത 15 ശതമാനത്തില്‍നിന്ന് 25 ശതമാനമായതായി ഗോള്‍ഡ്മാന്‍ സാച്‌സിലെ സമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തുകയും ചെയ്തു.
മാന്ദ്യ സാധ്യത ഉയര്‍ന്നതോടെ യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിരക്ക് ഒരു ശതമാനമെങ്കിലും കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍.