Uncategorized
പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റിൽ

മൂന്നാര്‍: ക്ഷേത്രത്തില്‍ തൊഴാനെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍.
തമിഴ്നാട് ഒട്ടംഛത്രം സ്വദേശിയും പഴയമൂന്നാറിലെ ക്ഷേത്രത്തിലെ പൂജാരിയുമായ ശിവന് (35) ആണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി ക്ഷേത്രത്തിലെത്തിയത്. മാതാപിതാക്കള്‍ മാറിയ തക്കംനോക്കി ഇയാള്‍ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ ശിവനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കോവിഡ് പരിശോധനയ്ക്കുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.