NATIONAL
കർണാടകത്തില്‍ കന്നുകാലി കശാപ്പ് നിരോധന ഓർഡിനന്‍സ് കൊണ്ടുവരാനൊരുങ്ങി ബിജെപി

ബംഗളൂരു: കർണാടകത്തില്‍ കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമനിർമാണ സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓർഡിനന്‍സ് കൊണ്ടുവരാനൊരുങ്ങി ബിജെപി. ബില്‍ അവതരിപ്പിക്കാന്‍ വരുന്ന ചൊവ്വാഴ്ച പ്രത്യേക സഭാസമ്മേളനം ചേരുന്നതിനായി ഗവർണറുടെ അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.ഉപരിസഭ ചേരാന്‍ ചെയർമാന് തയാറാകുന്നില്ലെങ്കില്‍ ഓർഡിനന്‍സ് ഇറക്കാൻ ശ്രമിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. നേരത്തെ നിയമനിർമാണസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ ചെയർമാന് പ്രതാപ് ചന്ദ്ര ഷെട്ടി സഭ പിരിച്ചുവിട്ടിരുന്നു. ഷെട്ടിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ബിജെപി അനുമതി തേടിയിട്ടുണ്ട്.