KERALA
നാളിത് വരെ സംസ്ഥാനത്തില്ലാത ഭരണ വിരുദ്ധ വികാരമാണ് കാണുന്നതെന്ന് പി.കെ കൃഷ്ണദാസ്

തലശ്ശേരി: നാളിത് വരെ സംസ്ഥാനത്തില്ലാത ഭരണ വിരുദ്ധ വികാരമാണ് കാണുന്നതെന്ന്ും പ്രത്യേകിച്ചും മലബാര്‍ മേഖലയിലെ തെരഞ്ഞെടുപ്പില്‍ അത് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രി വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത് വോട്ടര്‍മാര്‍ ക്ഷുഭിതരാണ്, പ്രകോപിതരാണ് ഒന്നടങ്കം അവര്‍ ബൂത്തുകളില്‍ വന്നത് എല്‍ ഡി.എഫ് ന് അനുകൂലമായി വോട്ട് ചെയ്യാന്‍ വന്നു വെന്നാണ് .മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഭാഗികമായി ഞാന്‍ അംഗീകരിക്കുന്നു. നാളിത്’വ രെ ഇല്ലാത്ത രീതിയില്‍ കേരളത്തിലെ വോട്ടര്‍മാര്‍ ക്ഷുഭിതരും പ്രകോപിതരുമാണ്. അത് നാലേകാല്‍ കൊല്ലം പിണറായി സര്‍ക്കാര്‍ നടത്തിയ തീവെട്ടിക്കൊള്ളക്കും അഴിമതിക്കും അധോലോക പ്രവര്‍ത്തനത്തിനു മുള്ള അതിശക്തമായ പ്രതിഷേധവും അമര്‍ഷവുമാണ് അവര്‍ ഒന്നടങ്കം ഗവമെന്റിന് എതിരായിവോട്ട് ചെയ്യാനാണ് ബൂത്തുകളില്‍ വന്നത് .ഇതാ സൂചിപ്പിക്കുന്നത് ഇടത് സര്‍ക്കാറിന്റെ മരണമണിയുടെ മുഴക്കമാണെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
പരാജയഭീതി പുണ്ട മുഖ്യമന്ത്രി പെരുമാറ്റ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം നടത്തുകയാണ് ഒരു പാട് പദ്ധതി പ്രഖ്യാപനം നടത്തി.ഇതു വഴി പരാജയം സമ്മതിക്ക ലാ ണെന്നും അദ്ദേഹം പറഞ്ഞു തലശ്ശേരി മുന്‍സിപ്പാലിറ്റിയിലും കണ്ണൂര്‍ കോര്‍പ്പറേഷനിലുമുള്‍പ്പെടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ബി.ജെ.പി ഒന്നുകില്‍ ഭരണകക്ഷി അല്ലെങ്കില്‍ പ്രതിപക്ഷം അതുമല്ലെങ്കില്‍ നിര്‍ണ്ണായക കക്ഷിയെങ്കിലുമാകുമെന്നും അദ്ദേഹം പറഞ്ഞു ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യം കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബര്‍ മേഖലയില്‍ കണ്ണര്‍, കാസര്‍ക്കോട് ജില്ലകളില്‍ എല്‍.ഡി.എഫ്, യു ഡി എഫ് കോട്ട കൊത്ത കങ്ങള്‍ തകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും പി കെ.കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.തലശ്ശേരി തിരുവങ്ങാട് വാര്‍ഡിലെഅല്‍ മദ്രസത്തുല്‍ മുബാറഖ് എല്‍പി സ്‌ക്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.