KERALA
അവസാനഘട്ട വോട്ടെടുപ്പിനിടെ സംഘർഷം

കോഴിക്കോട് : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിനിടെ സംഘർഷം
നാദാപുരം തെരുവംപറമ്പിലാണ് സംഘർഷമുണ്ടായി. പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പോലീസുകാർക്ക് അടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില ബുത്തുകളിൽ വോട്ടെണ്ണൽ മെഷീനിലെ പ്രശ്നങ്ങൾ കാരണം പോളിങ് അൽപം വൈകി.
മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എൽഡിഎഫ് യുഡിഎഫ് പ്രവർത്തർ ഏറ്റുമുട്ടി. മുൻ കൗൺസിലർ ലാമിഹ് റഹ്മാനും യുഡിഎഫ് സ്ഥാനാർഥി സുഹറ അഹമ്മദിനും സംഘർഷത്തിൽ പരിക്കേറ്റു. പോലീസ് ലാത്തിവീശി.
കണ്ണൂർ ആന്തൂർ നഗരസഭയിലാണ് റെക്കോർഡ് പോളിങ്. ആറ് മണിക്കൂർ പിന്നിടുമ്പോൾ തന്നെ ആന്തൂരിലെ പോളിങ് 60 ശതമാനം കടന്നു. കണ്ണൂരിലും കാസർകോടും ചില ബൂത്തുകളിൽ കള്ളവോട്ട് നടന്നതായുള്ള പരാതിയും ഉയർന്നിട്ടുണ്ട്. കോഴിക്കോട് ബേപ്പൂരിൽ വേട്ട് ചെയ്ത് മടങ്ങിയ വയോധിക ഹൃദയാഘാതം മൂലം മരിച്ചു.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷൻമാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാൻസ്ജെൻഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടർമാരാണ് മൂന്നാംഘട്ടത്തിലുള്ളത്.
കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിത ബൂത്തുകൾ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്.