Connect with us

KERALA

കോവിഡ് കാലത്ത് പട്ടിണിയില്ലാതെയാക്കിയ സർക്കാരിനല്ലാതെ ആർക്കാണ് ജനങ്ങൾ വോട്ട് ചെയ്യുകയെന്ന് കോടിയേരി

Published

on

തലശേരി:

സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തെന്ന് സി.പി.എം ;പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, എൽ ഡി.എഫിന് അനുകൂലമായ ഒരു തരംഗം ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും 14 ജില്ലകളിൽ 13 ജില്ലകളിലും എൽ.ഡി.എഫ് ആധിപത്യ മുറപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.തലശ്ശേരി നഗരസഭയിലെ 25-ാം വാർഡിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കോവിഡ് കാലത്ത് പട്ടിണിയില്ലാതെയാക്കിയ സർക്കാരിനല്ലാതെ ആർക്കാണ് ജനങ്ങൾ വോട്ട് ചെയ്യുക. എൽ ഡി.എഫിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരായിരിക്കും . അതായിരിക്കും ജനവിധി. പെൻഷൻ തുക വർധിപ്പിച്ചു. സംസഥാന സർക്കാരിനെതിരായ ആരോപണങ്ങളിൽ ജനങ്ളിൽ പ്രതികരണമുണ്ടാക്കില്ല. ബോധപൂർവമായ കള്ള പ്രചരണമാണെന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തെരെഞ്ഞെടുപ്പിന് ശേഷം യു ഡി എഫിന് ശേഷം വൻ പൊട്ടിതെറി ഉണ്ടാകും . ജമാഅത്ത് ഇസ്ലാമിയുമായുള്ള കോൺഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കുന്നില്ല. ബി ജെ പി തനി വര്ഗീയത പ്രചരിപ്പിക്കുകയാണ്. അവരുടെ വളർച്ച പടവലങ് പോലെയാണെന്നും തെരെഞ്ഞെടുപ്പിന് ശേഷം കാണാമെന്നും കോടിയേരി പറഞ്ഞു . യു. ഡി എഫ് ജയിക്കുമ്പോൾ കള്ളവോടെന്ന് പറയുന്നത് യു ഡി എഫിന്റെ പതിവ് പല്ലവിയാണെന്നും അദ്ദേഹം പറഞ്ഞു

Continue Reading