Connect with us

KERALA

പ്രതിപക്ഷ നേതാവിന് ആർഎസ്എസ് ബന്ധമെന്ന് പി.വി. അൻവർ ‘

Published

on

മലപ്പുറം :∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആർഎസ്എസ് ബന്ധമെന്ന് പി.വി. അൻവർ എംഎൽഎ. എഡിജിപി എം.ആർ.അജിത് കുമാർ, ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് സതീശനു വേണ്ടിയാണെന്നും അൻവർ ആരോപിച്ചു. ഈ വിവരം തനിക്ക് കിട്ടിയത് അറിഞ്ഞാണ് സതീശൻ അടിയന്തര വാർത്താസമ്മേളനം നടത്തി അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ചത്.

‘ പുനർജനി കേസിലെ ഇ.ഡി അന്വേഷണം ഒഴിവാക്കാനാണ് സതീശൻ നടത്തിയതെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മുൻപാകെ മൊഴി നൽകാനായി മലപ്പുറം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് പി.വി. അൻവർ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്.

‘‘സതീശൻ കുരുങ്ങാൻ പോവുകയാണ്. പണം തട്ടിയിട്ടില്ലെങ്കിൽ അന്വേഷണം നടത്താൻ സതീശൻ ഇ.ഡിക്ക് എഴുതി കൊടുക്കട്ടെ. സതീശനെ ഞാൻ വെല്ലുവിളിക്കുകയാണ്. മൊഴിയെടുക്കുമ്പോൾ സത്യസന്ധമായി എല്ലാം പറയും. തെളിവുകൾ കൈമാറും. തെളിവുകൾ കിട്ടിക്കൊണ്ടേ ഇരിക്കുകയാണ്’’ – അൻവർ പറഞ്ഞു.

‘‘എഡിജിപിയും ആ‍ർഎസ്എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേൽ ചാർത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എഡിജിപിക്ക് ആർഎസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. ഇവർ ഇത്തരത്തിൽ പല പ്രശ്നങ്ങളും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ ഉണ്ടാക്കുന്നുണ്ടെന്നും അൻവർ പറഞ്ഞു

Continue Reading