NATIONAL
ഹരിയാനയിൽ പോരാട്ടം ഇഞ്ചോടിഞ്ച്. കോൺഗ്രസ് ആഘോഷം നിർത്തി

ന്യൂഡൽഹി. വോട്ടെണ്ണൽ തുടങ്ങി രണ്ടര മണിക്കൂറിലേക്ക് അടുക്കുമ്പോൾ ഹരിയാനയിൽ പോരാട്ടം ഇഞ്ചോടിഞ്ച്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനയിൽ. ബി.ജെ. പി 45 ലും കോൺഗ്രസ് 40 ലും ഇപ്പോൾ മുന്നേറുകയാണ്
ജമ്മുകശ്മീരിലിൽ നാഷനൽ സഖ്യത്തിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യമാണ് മുന്നിൽ. എൻസി 40 സീറ്റിലും ബിജെപി 28 സീറ്റിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് 7 സീറ്റിലാണ് മുന്നിലുള്ളത്. എൻസിയുടെ ഒമർ അബ്ദുല്ലയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.