NATIONAL
ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയത്തിലേക്ക്. 90 സീറ്റിൽ 49 ഇടത്തും ബിജെപി

ന്യൂഡൽഹി : ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയത്തിലേക്ക്. 90 സീറ്റിൽ 49 ഇടത്തും ബിജെപി ലീഡ് നിലനിർത്തുന്നു. കോൺഗ്രസ് 35 സീറ്റിന് മുന്നിലുള്ളത്. ബിജെപി പാളയത്തിൽ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വിളിച്ചു ചേർത്തിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ ഇടിയുകയായിരുന്നു.
ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യമാണ് മുന്നിൽ. നാഷനൽ കോൺഫറൻസ് 51 സീറ്റിലും ബിജെപി 26 സീറ്റിലും ലീഡ് ചെയ്യുകയാണ്.