Connect with us

KERALA

പി.പി.ദിവ്യയുടെ വീടിന് മുന്നില്‍ ബിജെപി പ്രതിഷേധം; പ്രതിരോധം തീർത്ത് സിപിഎം പ്രവർത്തകരും

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ രാജിവെക്കണമെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധം തുടർന്ന് ബിജെപി. ദിവ്യയുടെ വീടിന് മുന്നിലേക്കുള്ള മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

അതേസമയം ബാരിക്കേഡ് മറികടന്ന് വരുന്ന പ്രതിഷേധക്കാരെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. ഇതോടെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പടെയുള്ള ഇരുന്നൂറിലധികം സിപി എം പ്രവർത്തകരാണ് രാവിലെ മുതൽ ദിവ്യയുടെ വീടിന് സംരക്ഷണം കൊടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും ഡിവൈഎഫ് ഐ നേതാവുമായ ഷാജറിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ തമ്പടിച്ചിരിക്കുന്നത്.

സംഘർഷ സാധ്യതയുള്ളതിനാൽ കൂടുതൽ പോലീസ് എത്തിച്ചേർന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇവിടെ ബിജെപി-സിപിഎം സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഇവിടം.കോൺഗ്രസ് നേതൃത്വത്തിലും ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Continue Reading