KERALA
ദിവ്യയെ തള്ളി സി.പി.എം. പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്ന് എം.വി. ഗോവിന്ദൻ

ദിവ്യയെ തള്ളി സി.പി.എം. പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്ന് എം.വി. ഗോവിന്ദൻ
കണ്ണൂര്‍: എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ തള്ളി സി.പി.എം. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കും. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ പി.പി. ദിവ്യയെ തള്ളി പത്തനംതിട്ട പാർട്ടി കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. അപക്വമായ നടപടിയാണ് ദിവ്യയുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നത്. പാര്‍ട്ടിയും സര്‍ക്കാരും വിഷയം അന്വേഷിച്ച് നടപടിയെടുക്കും. നവീന്‍ തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു.
അതേസമയം, യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനം മാത്രമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.