Connect with us

KERALA

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പിയിൽ

Published

on

മലപ്പുറം: കാണാതായ മലപ്പുറം തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാല്‍ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതല്‍ കാണാതായത്.
വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാര്‍ക്ക് നില്‍കിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോടും പിന്നീട് കര്‍ണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9846506742, 9048485374, 9745124090 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഉഡുപ്പിയിൽ നിന്ന് ചാലിബ് ഒരു തവണ ഭാര്യയെ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Continue Reading