Crime
ഒടുവിൽ ദിവ്യക്കെതിരെ പാർട്ടി നടപടി ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തി : പാർട്ടിക്ക് ബോധമുദിച്ചത് 20 ദിവസത്തിന് ശേഷം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേ നടപടിയുമായി സിപിഎം. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കാനാണ് തീരുമാനം. ഇന്നു ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. ഇനി ദിവ്യ ഇരിണാവ് ബ്രാഞ്ച് കമ്മറ്റി അംഗമായി ചുരുങ്ങും. ദിവ്യക്ക് പാർട്ടി ഇതര ബന്ധമുണ്ടെന്നും അവർ നൽകിയ മറുപടി തൃപ്തികരമല്ലെന്നും കമ്മറ്റി വിലയിരുത്തി . ജില്ലാ കമ്മറ്റിയുടെ തീരുമാനം സംസ്ഥാന കമ്മറ്റിക്ക് റിപ്പോർട്ട് ചെയ്യും സംസ്ഥാന കമ്മറ്റി അംഗീകരിച്ചാൽ ദിവ്യ ഒരു സാധാരണ പാർട്ടി പ്രവർത്തക മാത്രമാകും .ഉ
ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്ന ജില്ലാ കമ്മറ്റിയുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കടുംപിടുത്തമാണ് ദിവ്യയെ നീക്കാൻ കാരണമായതെന്നാണ് വിവരം. ‘ഉപ തിരഞ്ഞെ ടുപ്പിൽ ദിവ്യ വിഷയം പ്രതിപക്ഷം ഉയർത്തിയതും നടപടിക്ക് വേ ഗം കൂട്ടി. ദിവ്യയുടെ ജാമ്യ ഹരജി നാളെ തലശ്ശേരി സെഷൻസ് കോടതി പരിഗണിക്കാതിരിക്കെയാണ് പാർട്ടി നടപടിയുണ്ടായത് .പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനിടയിൽ അസാധാരണ നടപടിയാണ് ദിവ്യക്കെതിരെ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.