Connect with us

KERALA

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ അന്തരിച്ചു

Published

on

കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിച്ച് സംസ്കരിക്കും.

ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമസഭകളിൽ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ.നിയമത്തിൽ ബിരുദവും ആർട്ട്സിൽ ബിരുധാനാന്തര ബിരുദവും നേടിയ പത്മ കോൺഗ്രസ്സിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

1999-ൽ പാലക്കാട് നിന്നും 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ. കരുണാകരൻ ഡി.ഐ.സി. രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിൽ തിരിച്ചു വന്നു. 2013-ൽ കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് കോൺഗ്രസ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു.

Continue Reading