Connect with us

KERALA

പരസ്യത്തിൽ പിണറായിയുടെ മുഖം മറച്ച് ലീഗ് മുഖപത്രം

Published

on

കോഴിക്കോട്: പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രിക. കോഴിക്കോട് എഡിഷന്‍റെ ഇ-പേപ്പറിലാണ് എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിലെ പിണറായിയുടെ മുഖം മറച്ചത്

പത്രത്തിൽ അച്ചടിച്ച പരസ്യത്തിലോ മറ്റ് ജില്ലകളുടെ ഓൺലൈൻ എഡിഷനുകളോ മുഖം മറച്ചിട്ടില്ല. കോഴിക്കോട് ജില്ലയുടെ ഓൺലൈൻ എഡിഷനിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയിൽ ഉള്ളത്. പിആർഡി വഴി നൽകിയ പരസ്യമാണിത്. സംഭവം സാങ്കേതിക പ്രശ്നം ആണെന്നാണ് ചന്ദ്രിക അധികൃതരുടെ വിശദീകരണം.

Continue Reading