Connect with us

KERALA

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Published

on

പാലക്കാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണന്‍, റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ബൈക്കില്‍ നിന്ന് തെറിച്ച് വീണ് പരുക്കേറ്റാണ് യുവാക്കള്‍ മരിച്ചത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.

മരിച്ച രണ്ട് പേരും ബൈക്ക് യാത്രികരാണ്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാക്കളോടിച്ച ബൈക്ക് അമിത വേഗത്തില്‍ ലോറിയില്‍ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ലോറി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. യുവാക്കള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.”

Continue Reading