Connect with us

NATIONAL

ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ്

Published

on

ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ് രംഗത്ത് . തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായാണ് നിയമനം നടത്തിയതെന്ന് കോൺ​ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ആരോപിച്ചു.

കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് രോഹിന്റന്‍ ഫാലി നരിമാന്‍, ജസ്റ്റിസ് കുറ്റിയില്‍ മാത്യൂ ജോസഫ് എന്നിവരുടെ പേരായിരുന്നു കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. അധ്യക്ഷനായി സുപ്രീം കോടതി ജഡ്ജി വി രാമസുബ്രഹ്‌മണ്യത്തെ തിരഞ്ഞെടുത്തത് ജാതി,മതം,പ്രദേശം ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ പരിഗണിക്കാതെയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത് എല്ലാവരെയും പരിഗണിക്കാനുള്ള സര്‍ക്കാരിന്റെ വിമുഖതയാണ് വ്യക്തമാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.നിയമനനടപടി ക്രമത്തിലെ നിഷ്പക്ഷതയിലും സത്യസന്ധതയിലും നേതാക്കള്‍ സംശയം രേഖപ്പെടുത്തുകയും ചെയ്തു.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞശേഷം അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോള്‍ കേന്ദ്രം രാമസുബ്രഹ്‌മണ്യത്തെ  നിയമിച്ച് ഉത്തരവിറക്കിയത്..

Continue Reading