Connect with us

Crime

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി.

Published

on

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി. പെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും.

ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടിയെടുക്കുന്ന മൂന്നാമത്ത വകുപ്പാണ് ആരോഗ്യവകുപ്പ്. അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയെന്ന് ധനവകുപ്പ് കണ്ടെത്തിയ 1458 സർക്കാർ ജീവനക്കാരിൽ ഏറെയും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലാണ്. പേര് സഹിതമാണ് 373 പേരുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

പട്ടികയിൽ അറ്റൻഡ‌ർമാർ, ക്ലർക്കുമാർ, നഴ്‌സിംഗ് അസിസ്റ്റന്റുമാർ തുടങ്ങിയവരും ഉണ്ട്. ഇവരെ നേരിട്ട് സസ്‌പെൻഡ് ചെയ്യേണ്ട എന്നാണ് നിലവിലെ തീരുമാനം. പിഴയോടുകൂടി പണം തിരിച്ചുപിടിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇവർക്കെതിരെ വകുപ്പുതല നടപടിയും വൈകാതെ ഉണ്ടാവും. നേരത്തെ മണ്ണ് സംരക്ഷണ വകുപ്പും പൊതുഭരണ വകുപ്പുമാണ് തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുത്തത്.

Continue Reading