Business
അല്‍മുക്താദിര്‍ ഗ്രൂപ്പ് ജ്വല്ലറി വ്യാപാരം നടത്തി 2000 കോടിയോളം രൂപ തട്ടിയെടുത്തതായി ആരോപണം

തിരുവനന്തപുരം:അല്‍മുക്താദിര്‍ ഗ്രൂപ്പ് ജ്വല്ലറി വ്യാപാരം നടത്തി 2000 കോടിയോളം രൂപ തട്ടിയെടുത്തതായി ആരോപണം.
വിവാഹ ആവശ്യത്തിന് സ്വര്‍ണം ലഭ്യമാക്കുന്നതിന് വന്‍തുക ഡിപ്പോസിറ്റായി സ്വീകരിച്ചുവെന്നും, എന്നാല്‍ ഇവരില്‍ പലര്‍ക്കും ഇപ്പോഴും സ്വര്‍ണം ലഭിച്ചിട്ടില്ലെന്നും പരാതികളുയർന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി, സംസ്ഥാനത്തുടനീളമുള്ള അല്‍മുക്താദിര്‍ ഷോറൂമുകളില്‍ ഉപഭോക്താക്കളുടെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. ചില ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ ദിവസങ്ങളോളം കുത്തിയിരുന്ന് സ്വര്‍ണം ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പത്രമാധ്യമങ്ങളില്‍ മുന്‍ പേജുകളില്‍ വന്‍തോതില്‍ പരസ്യങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചാണ് ഗ്രൂപ്പ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ബ്രാന്‍ഡ് അംബാസഡറ്മാരായി ചില മതപണ്ഡിതന്മാരെ ഉള്‍പ്പെടുത്തിയതും തട്ടിപ്പിന് കാരണമായതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) വ്യക്തമാക്കുന്നു.
അല്‍മുക്താദിര്‍ ഗ്രൂപ്പിന്റെ ഷോറൂമുകളില്‍ ജീവനക്കാരുടെ പ്രതിഷേധവും ശക്തമാണ്. ഡിപ്പോസിറ്റ് ആയി ലഭിച്ച പണം തിരികെ നല്‍കാതെ ഷോറൂം മാറ്റം അനുവദിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. ജ്വല്ലറി ഗ്രൂപ്പിന്റെ തട്ടിപ്പ് മനസ്സിലാക്കിയ ജീവനക്കാര്‍ ഇപ്പോള്‍ യൂണിയന്‍ രൂപീകരിച്ചും നിയമ സഹായം തേടിയുമാണ് നീക്കം നടത്തുന്നത്.
കേരളത്തിലെ സ്വര്‍ണവ്യാപാര രംഗത്ത് വലിയതോതിലുള്ള ഈ തട്ടിപ്പില്‍ നിന്ന് മുന്നറിയിപ്പ് നല്‍കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനിടെ ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് AKGSMA വ്യക്തമാക്കി.