KERALA
ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശന്‍ മാസ്റ്ററെ മാറ്റി

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശന്‍ മാസ്റ്ററെ നീക്കി. മന്ത്രിയുമായി അഭിപ്രായഭിന്നത നിലനില്‍ക്കെയാണ് പാര്‍ട്ടി നടപടി.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പാര്‍ട്ടി പരിപാടികളില്‍ ശ്രദ്ധിക്കാനാണ് പ്രകാശന്‍ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സി പി എം വിശദീകരണം.