Crime
ജൂവലറി നിക്ഷേപത്തട്ടിപ്പ്: എം.സി. ഖമറുദ്ദീന് മൂന്ന് കേസുകളില്‍ ജാമ്യം

എം.സി ഖമറുദ്ദീന്‍|ഫോട്ടോ: മാതൃഭൂമി
കൊച്ചി: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസ് നിലനിൽക്കുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയാണ് കോടതിയുടെ ഉപാധികൾ. അതേസമയം, നിക്ഷേപത്തട്ടിപ്പിൽ കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ എം.എൽ.എയ്ക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല.