Connect with us

KERALA

നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് ശരദ് പവാര്‍

Published

on

മുംബെ : എന്‍സിപിയുടെ ആഭ്യന്തര കലഹത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് ശരദ് പവാര്‍ അറിയിച്ചു. യുഡിഎഫിലേക്ക് പോകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ട സാഹചര്യമില്ല. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പ്രുഭുല്‍ പട്ടേല്‍ സംസ്ഥാന ഘടകത്തെ ഉടന്‍ അറിയിക്കും. സംസ്ഥാന നേതാക്കള്‍ക്കെതിരെ പരാതി അറിയിക്കാന്‍ ഡല്‍ഹിയില്‍ എത്തുന്ന മന്ത്രി എ.കെ. ശശീന്ദ്രനോടും പാര്‍ട്ടി നാളെ നിലപാട് വ്യക്തമാക്കും.

ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും സിപിഐഎം നിലപാട് സമാനമാണെന്നാണ് എന്‍സിപിയുടെ അഭിപ്രായം. അതിനാല്‍ ഇനി വിട്ടുവീഴ്ചകള്‍ക്ക് തയാറല്ലെന്നാണ് എന്‍സിപി നിലപാട്. മുന്നണിയില്‍ തുടരണമെന്നുണ്ടെങ്കില്‍ നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിക്കണമെന്നാണ് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

Continue Reading