Connect with us

International

മ്യാൻമറിലേക്ക് ഇന്ത്യയുടെ സഹായഹസ്തം. അവശ്യ സാധനങ്ങളുമായി ഇന്ത്യയുടെ സൈനിക വിമാനം പുറപ്പെട്ടു.

Published

on

ന്യൂഡൽഹി: ഭൂചലനത്തിൽ നടുങ്ങിയ മ്യാൻമറിലേക്ക് ഇന്ത്യയുടെ സഹായഹസ്തം. അവശ്യ സാധനങ്ങളുമായി ഇന്ത്യയുടെ സൈനിക വിമാനം മ്യാൻമറിലേക്ക് പുറപ്പെട്ടു.

ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായാണ്
സൈനിക വിമാനം പുറപ്പെട്ടത്. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്.

ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്.

Continue Reading