Connect with us

KERALA

ഹൈക്കോടതിക്ക് ബോംബ് ഭീഷണി: സന്ദേശമെത്തിയത് ഇമെയിലിൽ

Published

on

ഹൈക്കോടതിക്ക് ബോംബ് ഭീഷണി: സന്ദേശമെത്തിയത് ഇമെയിലിൽ

എറണാകുളം: കേരള ഹൈക്കോടതിയിൽ ഇമെയിൽ ബോംബ് ഭീഷണി സന്ദേശം. ഇന്ന് ഉച്ചയ്ക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.

അതേസമയം, പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. എന്നാൽ
ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംശയകരമായ സാഹചര്യം കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശവും നൽകിയിട്ടുണ്ട്.

ഇമെയിൽ സന്ദേശത്തിന്‍റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം വന്നത്പ ലീസ് ഗൗരവത്തിലാണ് അന്വേഷിക്കുന്നത്.

Continue Reading