Connect with us

Crime

തിരുവാതുക്കല്‍ ഇരട്ടക്കൊല കേസ് പ്രതി അസം സ്വദേശി  അമിത് ഉറാങ്ങ്‌ പിടിയിൽ

Published

on

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി  അമിത് ഉറാങ്ങ്‌ പിടിയിൽ. തൃശൂർ മാളയിലെ ഒരു കോഴി ഫാമിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അമിത് ഒറ്റയ്‌ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

കൊല്ലപ്പെട്ട ദമ്പതികളുടെ ഓ​ഡി​​റ്റോ​റി​യ​ത്തി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാണ് ഇയാൾ. നേരത്തെതന്നെ കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. . അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

സിബിഐ സംഘം ഇരട്ടക്കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈൽ മോഷണത്തിന്റെ പേരിൽ വിജയകുമാർ വീട്ടിൽ നിന്നും പറഞ്ഞുവിടുകയായിരുന്നു.

വ്യ​വ​സാ​യി​യും ഇ​ന്ദ്ര​പ്ര​സ്ഥ ഓ​ഡി​റ്റോ​റി​യം ഉ​ട​മ തി​രു​വാ​തു​ക്ക​ൽ ശ്രീ​വ​ത്സം വീ​ട്ടി​ൽ വി​ജ​യ​കു​മാ​ർ (64), ഭാ​ര്യ ഡോ. ​മീ​ര വി​ജ​യ​കു​മാ​ർ (60) എ​ന്നി​വ​രാ​ണ് ഇന്നലെ ക്രൂരമായി​ ​കൊ​ല്ല​പ്പെ​ട്ട​ത്. കോ​ടാ​ലി​യു​ടെ പു​റം​ഭാ​ഗം കൊ​ണ്ട്​ പ​ല​ത​വ​ണ ത​ല​ക്കും മു​ഖ​ത്തും അ​ടി​ച്ചാ​ണ്​ ഇ​രു​വ​രെ​യും ​​കൊ​ല​പ്പെ​ടു​ത്തി​യ​ത്. മു​ഖം തി​രി​ച്ച​റി​യാ​നാ​വാ​ത്ത​വി​ധം വി​കൃ​ത​മാ​യി​രു​ന്നു. മീ​ര​യു​ടെ ത​ല​ക്ക്​ പി​റ​കി​ലും ദേ​ഹ​ത്തും മു​റി​വു​ണ്ട്.

വീട്ടിൽ നിന്ന് ​സ്വ​ർ​ണ​മോ പ​ണ​മോ ന​ഷ്ട​പ്പെ​ട്ടി​രുന്നി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ​ ജോ​ലി​ക്കാ​രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. വി​ജ​യ​കു​മാ​റും ഭാ​ര്യ​യും മാ​ത്ര​മാ​ണ്​ ഇ​വി​ടെ താ​മ​സം. മ​ക​ൻ ഗൗ​തം ഏ​ഴു​വ​ർ​ഷം മു​മ്പ്​ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. മ​ക​ൾ ഗാ​യ​ത്രി ഭ​ർ​ത്താ​വി​നൊ​പ്പം അ​മേ​രി​ക്ക​യി​ലാ​ണ്.

Continue Reading