Entertainment
ഒമ്പതു മാസമായി അടച്ചിട്ടിരുന്ന തിയറ്ററുകളില്‍ സിനിമാ പ്രദർശനം തുടങ്ങി

കോഴിക്കോട്: കോവിഡിനെത്തുടര്‍ന്ന് ഒമ്പതു മാസമായി അടച്ചിട്ടിരുന്ന തിയറ്ററുകളില്‍ സിനിമാ പ്രദർശനം തുടങ്ങി. വിജയ് നായകനായ മാസ്റ്റർ ആണു റിലീസിംഗ് ഷോ.
അതേസമയം, പ്രൊജക്ടറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ അപ്സര തീയറ്റിൽ വിജയ് ആരധകർ പ്രതിഷേധവുമായി എത്തി.
പുലർച്ചെയുള്ള സ്പെഷൽ ഫാൻ ഷോ തുടങ്ങുന്നതിന് മുൻപാണ് ഇവിടെ പ്രൊജക്ടറിൽ പ്രശ്നം കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ ദിവസേന മൂന്നു ഷോയാകും ഉണ്ടാവുക. വരും ദിവസങ്ങളില്‍ ഇതു വര്‍ധിപ്പിച്ചേക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം.