Connect with us

KERALA

സി​എ​ജി​ക്കെ​തി​രേ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​ഐസക് രംഗത്ത്

Published

on

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​ക്കെ​തി​രേ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കി​ഫ്ബി​യെ തകർക്കാൻ വ​ൻ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​നം ചെ​യ്യാ​ത്ത​താ​ണ് സി​എ​ജി ഇ​ട​പെ​ട​ലിലൂടെ ഉ​ണ്ടാ​യ​തെ​ന്നും ധനമന്ത്രി നിയമസഭയിൽ പ​റ​ഞ്ഞു. സി​എ​ജി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള ധ​ന​മ​ന്ത്രി​ക്കെ​തി​രാ​യ അ​വ​കാ​ശ ലം​ഘ​ന പ​രാ​തി​യി​ലാ​ണ് തോ​മ​സ് ഐ​സ​ക്കി​ന്‍റെ വി​ശ​ദീ​ക​ര​ണം.ക​ര​ട് റി​പ്പോ​ർ​ട്ടി​ൽ ഇ​ല്ലാ​ത്ത പ​ല​തും അ​ന്തി​മ റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. പാലാരിവട്ടം പാലത്തിന്‍റെ അനുഭവം ഇനി ഉണ്ടാകരുത്. അതിനാൽ കിഫ്ബി പദ്ധതികളിൽ ജാഗ്രത ഉണ്ടാകും. ഇല്ലാത്ത വിവാദം പ്രതിപക്ഷം എന്തിനാണ് ഉണ്ടാക്കുന്നതെന്നും ധനമന്ത്രി ചോദിച്ചു. അതേസമയം തോ​മ​സ് ഐ​സ​ക് അ​വ​കാ​ശ ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് എ​ത്തി​ക്‌​സ് ക​മ്മി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

Continue Reading