Connect with us

NATIONAL

ബിഹാര്‍ തെരഞ്ഞെടുപ്പിൽ ഒവൈസി ബിജെപിയെ സഹായിച്ചെന്ന് സാക്ഷി മഹാരാജ്

Published

on

ലക്‌നൗ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസസുദ്ദീന്‍ ഒവൈസി ബിജെപിയെ ജയം നേടാന്‍ സഹായിച്ചെന്ന് പാര്‍ട്ടി എംപി സാക്ഷി മഹാരാജ്. ബംഗാളിലും യുപിയിലും സമാനമായ വിധത്തില്‍ ഒവൈസി ബിജെപിയെ സഹായിക്കുമെന്ന് സാക്ഷിമഹാരാജ് പറഞ്ഞു.

” അതു ദൈവത്തിന്റെ അനുഗ്രഹമാണ്. ദൈവം അദ്ദേഹത്തിന് കൂടുതല്‍ ശക്തി നല്‍കട്ടെ. ബിഹാറില്‍ അദ്ദേഹം നമ്മളെ സഹായിച്ചു. യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം സഹായിക്കും. ബംഗാളിലും അദ്ദേഹത്തിന്റെ സഹായമുണ്ടാവും” സാക്ഷി മഹാരാജ് പറഞ്ഞു.

ബിഹാറില്‍ ഒവൈസി ബിജെപിയെ സഹായിച്ചതായി നേരത്തെ തന്നെ വിലയിരുത്തലുകള്‍ വന്നിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു ബിജെപി നേതാവ് ഇക്കാര്യം പറയുന്നത്.

ഒവൈസി മത്സര രംഗത്ത് എത്തിയതോടെ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുകയും അതു ബിജെപിയുടെ ജയം എളുപ്പമാക്കുകയും ചെയ്‌തെന്ന് തെരഞ്ഞെടുപ്പു വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading