Connect with us

KERALA

കെ.സുധാകരൻ എം.പിയെ കെ.പി.സി.സി പ്രസിഡണ്ടാക്കാൻ ഹൈക്കമാന്റ് നീക്കം

Published

on

തിരുവനന്തപുരം: കെ.സുധാകരൻ എം.പിയെ താൽക്കാലിക
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഹൈക്കമാന്റ് ആലോചന. മുല്ലപ്പള്ളി രാമചന്ദ്രനെ വയനാട്ടിൽ നിന്ന് മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം സുധാകരന് നൽകാൻ ഹൈക്കമാന്റ് ആലോചിച്ചത്. സ്ഥാനാർ‌ത്ഥി നിർ‌ണയത്തിന് പിന്നാലെയാകും സുധാകരനെ അദ്ധ്യക്ഷനായി പ്രഖ്യാപിക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പൂർണ പിന്തുണ ഇക്കാര്യത്തിൽ സുധാകരന് ഉണ്ടെന്നാണ് വിവരം. സുധാകരന്റെ നേതൃത്വം കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവേകുമെന്നും ഇത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

അദ്ധ്യക്ഷ സ്ഥാനത്തെത്താൻ താൻ തയ്യാറാണെന്ന് ഇതിനകം സുധാകരൻ വ്യക്തമാക്കിയതാണ്. തദ്ദേശ തിരഞ്ഞെടുപ്പോടെ വ്യക്തമായ സംഘടനാപരമായി പാർട്ടി നിലവിൽ നേരിടുന്ന തിരിച്ചടികൾ ഇതിലൂടെ മറികടക്കാനാകുമെന്നാണ് ഹൈക്കമാന്റ് കണക്കുകൂട്ടുന്നത്. അതേസമയം കോഴിക്കോട്ടു നിന്നോ വയനാട്ടിൽ നിന്നോ മത്സരിക്കാനാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ചു. കൽപ്പറ്റയിൽ നിന്ന് മത്സരിക്കാനാണ് മുല്ലപ്പളളിക്ക് താൽപര്യം.

Continue Reading